Total Pageviews
Thursday, 31 March 2016
സബ്ജില്ലാ കലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ചവര്‍
സബ്ജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തി പരിചയമേളകളില്‍ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ച വെച്ചവര്‍
Friday, 11 September 2015
ഗൂഗിള്‍ മാപ്പിലും
വീരമംഗലം സര്‍ക്കാര്‍ മാപ്പിള എല്‍ പി സ്കൂളിനെ ഗൂഗിള്‍ മാപ്പില്‍ അടയാളപ്പെടുത്തിയിരിക്കുന്നു. താഴെ കാണുന്ന ലിങ്കുളില്‍ നിന്ന് നിങ്ങള്‍ക്ക് മാപ്പില്‍ സന്ദര്‍ശനം നടത്താവുന്നതാണ്.
വീരമംഗലംസര്ക്കാര് മാപ്പിള എല്‍ പി സ്കൂള്‍
VEERAMANGALAM GMLP SCHOOL
വീരമംഗലംസര്ക്കാര് മാപ്പിള എല്‍ പി സ്കൂള്‍
VEERAMANGALAM GMLP SCHOOL
Saturday, 5 September 2015
ഓണാഘോഷം
സ്കൂളില്‍
എല്ലാ വര്‍ഷവും ഓണത്തോടനുബന്ധിച്ച്
പൂക്കള മത്സരവും പ്രത്യേക
സദ്യയും നല്‍കുന്നത് പതിവാണ്.
ഓരോ ഓണത്തിനും
വര്‍ദ്ധിച്ചു വരുന്ന
രക്ഷിതാക്കളുടെ പങ്കാളിത്തം
സ്കൂളിന് ആശ്വാസം പകരുന്നു.
ഇത്തവണ ആഗസ്റ്റ്
19 അത്തം
ദിവസമാണ് ഓണാഘോഷത്തിനായി
പി ടി എ തെരഞ്ഞെടുത്തത്.
രാവിലെ
കുട്ടികളുടെ പൂക്കള മത്സരവും
ഉച്ചക്ക് വിഭവ സമൃദ്ധമായ
സദ്യയുമാണ് പി ടി എ ഒരുക്കിയിരുന്നത്.
പൂക്കള
മത്സരം
സ്കൂളിലെ
മുഴുവന്‍ കുട്ടികളേയും തലേ
ദിവസം തന്നെ 4 ഗ്രൂപ്പാക്കി
തിരിച്ചു. ഓരോ
ഗ്രൂപ്പിലും പ്രീ-പ്രൈമറി
മുതല്‍ 5-ാം
തരം വരെയുള്ള കുട്ടികള്‍
ഉള്‍പ്പെടുന്നു എന്ന്
ഉറപ്പാക്കി. ഇലകള്‍,
വാങ്ങിയ
പൂക്കള്‍, ഉപ്പ്,
കളര്‍പ്പൊടികള്‍
മുതലായവ ഉപയോഗിക്കരുതെന്ന
നിര്‍ദ്ദേശവും കൂടെ നല്കി.
ഓരോ കുട്ടിയും
അവരവരാല്‍ കഴിയുന്ന പൂക്കള്‍
ശേഖരിച്ചു കൊണ്ടുവന്നു.
നിറങ്ങള്‍ക്കനുസരിച്ച്
പൂക്കള്‍ തരം തിരിച്ചു.
മുതിര്‍ന്ന
കുട്ടികള്‍ പൂക്കള്‍ക്കനുസരിച്ച്
വരച്ച കളങ്ങളില്‍ എല്ലാവരും
ചേര്‍ന്ന് പൂക്കളമൊരുക്കി.
പി ടി എ പ്രസിഡണ്ട്
പി ടി അബ്ദുള്‍ റഹിമാന്‍,
വൈസ് പ്രസിഡണ്ട്
പി ടി ഹംസ, എസ്
എസ് ജി വൈസ് ചെയര്മാന് എം
ടി മുഹമ്മദാലി എന്നവര്‍
ചേര്‍ന്ന് വിധി നിര്‍ണയം
നടത്തി. ഒന്നും
രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക്
Rolling trophy യും
ഓരോ പാക്കറ്റ് മിഠായിയും
സമ്മാനമായി നല്കി.
സമ്മാനാര്‍ഹരായ
ഓരോ ഗ്രൂപ്പും അന്നും അടുത്ത
ദിവങ്ങളിലുമായി തങ്ങള്‍ക്കു
ലഭിച്ച മിഠായികള്‍ സ്കൂളിലെ
മുഴുവന്‍ കുട്ടികള്‍ക്കും
അവരുടെ വകയായി വിതരണം ചെയ്തു.

ഓണസ്സദ്യ
ഇത്തവണ സദ്യയ്ക്കാവശ്യമായ നാരങ്ങ അച്ചാര്‍, പുളിയേഞ്ചി എന്നിവ രക്ഷിതാക്കള്‍ വീട്ടില്‍ നിന്നും തയ്യാറാക്കി കൊണ്ടുവന്നു. ശര്‍ക്കര ഉപ്പേരി, കായ വറവ്, അട, പഞ്ചസാര, പച്ചക്കറികള്‍, തേങ്ങ, ശര്‍ക്കര, പഴം, പേപ്പര്‍ ഗ്ലാസ്സുകള്‍, പപ്പടം, എണ്ണ, വാഴയില എന്നിവ രക്ഷിതാക്കളും ബാക്കി അദ്ധ്യാപകരും സ്പോണ്സര് ചെയ്തു. ആലോചന മുതല്‍ സാധനങ്ങളുടെ ശേഖരണം, പാചകം, വിളമ്പി നല്കല്, പാത്രം കഴുകി തിരിച്ചേല്‍പ്പിക്കുന്നതു വരെ ഒപ്പം പ്രവര്‍ത്തിച്ച എല്ലാ രക്ഷിതാക്കളോടുമുള്ള നന്ദി ഈ അവസരത്തില്‍ രേഖപ്പെടുത്തുന്നു.
Friday, 4 September 2015
ചാന്ദ്ര വിജയദിനം
ചാന്ദ്രദിനത്തില്‍ സ്കൂളിലെ കമ്പ്യൂട്ടര്‍ റൂം താല്കാലികമായി മിനി തീയ്യേറ്ററാക്കി മാറ്റി. സ്കൂളിന് സ്വന്തമായി പ്രൊജക്ടര്‍ ഇല്ലാത്തതിനാല്‍ തൊട്ടടുത്ത സര്‍ക്കാര്‍ ഹൈസ്കൂളില്‍ നിന്നും പ്രത്യേകാനുവാദത്തോടെ കൊണ്ടുവന്ന ഒരെണ്ണമുപയോഗിച്ച് നടത്തിയ പ്രദര്‍ശനത്തില്‍ ഉപഗ്രഹനിര്‍മ്മാണം, വിക്ഷേപണം, ബഹിരാകാശയാത്ര, യാത്രാനുഭവങ്ങള്‍, മറ്റൊരു ആകാശഗോളത്തില്‍ ഉപഗ്രഹവാഹനങ്ങള്‍ ഇറങ്ങുന്നതും മടങ്ങുന്നതും, മനുഷ്യന് മറ്റൊരു ആകാശഗോളത്തില്‍ ഇറങ്ങുന്നതും നടക്കുന്നതും എല്ലാം വര്‍ദ്ധിതോത്സാഹത്തോടെ കുട്ടികള്‍ ശ്രദ്ധിച്ചു. ഇതു കൂടാതെ മന്ത്, ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി, ജലമലിനീകരണം, വനനശീകരണം എന്നിവക്കെതിരെ കേരള സര്‍ക്കാര്‍ പുറത്തിറക്കിയ ബോധവല്‍ക്കരണ സി ഡി കളും ചെര്‍ണോബില്‍ ആണവനിലയ ദുരന്തവും ഹിരോഷിമയില്‍ അമേരിക്ക ബോംബിടുന്നതും അതിന്റെ പരിണിത ഫലങ്ങളും എല്ലാം കുട്ടികളുടെ മനസ്സില്‍ മായാത്ത ഫ്രെയിമുകളായി. കടം വാങ്ങിയതിന്റെ ഉത്തരവാദിത്തഭാരവും കൊണ്ടുവന്ന ഈ ദിവസം കരണ്ടു പോകാതെ കിട്ടണേ എന്ന പ്രാര്‍ത്ഥനയും ഇല്ലാതെ, ആവശ്യമുള്ള സമയത്ത് എടുത്തു കാണിക്കാന്‍ ഒരു പ്രൊജക്ടര്‍ സ്കൂളിന് സ്വന്തമായി സമ്മാനിക്കാന്‍ സര്‍ക്കാരോ നാട്ടുകാരോ പൂര്‍വ വിദ്യാര്‍ത്ഥികളോ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു........Wednesday, 2 September 2015
മൈലാഞ്ചി മൊഞ്ച്
മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ചെറിയ പെരുന്നാളിനു മുമ്പ് കുട്ടികള്‍ക്കൊരു മത്സരം നടത്താനായി. പ്രീ- പ്രൈമറിയടക്കം മൊത്തം കുട്ടികളെ 10 ഗ്രൂപ്പുകളാക്കി. ഓരോ ഗ്രൂപ്പിലും ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് ഏറ്റവും ചന്തത്തില്‍ ഇടതുകൈയില്‍ മൈലാഞ്ചിയിടുന്ന ഗ്രൂപ്പിനായിരുന്നു സമ്മാനം. ഇല അരച്ചുണ്ടാക്കുന്ന മൈലാഞ്ചി വേണമെന്നത് നിര്‍ബന്ധമായിരുന്നു. ഇല അരച്ചതു കൊണ്ട് റ്റ്യൂബുണ്ടാക്കിയതും കൂടുതല്‍ നിറമുണ്ടാവാന് പഞ്ചസാര ചൂടാക്കി ചേര്‍ത്തതും പുള്ളികളുണ്ടാവാന് ചക്കപ്പശ(മുളഞ്ഞി) ഉരുക്കി ഒറ്റിച്ചതുമൊക്കെ ഗ്രൂപ്പ് രഹസ്യങ്ങളായിരുന്നു. ഒന്നും രണ്ടും സ്ഥാനം സ്ഥാനം നേടിയ ഗ്രൂപ്പുകളിലെ മുഴുവന്‍ അംഗങ്ങള്‍ക്കും സ്ഫടികഗ്ലാസ്സ് സമ്മാനമായി നല്കി.പി ടി എ ജനറല്‍ ബോഡി
ഈ വര്‍ഷത്തെ പി ടി എ ജനറല്‍ബോഡി യോഗം 17/06/2015 ന് 2.00 മണിക്ക് നടന്നു. കഴിഞ്ഞ വര്‍ഷത്തെ സ്കൂള്‍ വാര്‍ഷികം അതിഗംഭീരമായതായി യോഗം വിലയിരുത്തി. സ്കൂളിന്റെ പ്രവര്‍ത്തന കലണ്ടര്‍ ജനറല്‍ കലണ്ടറിലേക്ക് മാറിയതിനെ പി ടി എ യോഗം സര്‍വാത്മനാ സ്വാഗതം ചെയ്തു. പ്രസിഡണ്ടായി ശ്രീ. പി ടി അബ്ദുള്‍ റഹിമാനേയും വൈസ് പ്രസിഡണ്ടായി ശ്രീ പി ടി ഹംസയേയും യോഗം തെരഞ്ഞെടുത്തു.
| പ്രസിഡന്റ് ശ്രീ.പി ടി അബ്ദുള്‍ റഹിമാന്‍ |
| വൈസ് പ്രസിഡന്റ് ശ്രീ.പി ടി ഹംസ |
Subscribe to:
Posts (Atom)












