Total Pageviews

Friday 10 July 2015

സ്കൂള്‍ ബാലസഭ ഉദ്ഘാടനം


                    സ്കൂള്‍ ബാലസഭ ഉദ്ഘാടനം ഇത്തവണ വ്യത്യസ്തത പുലര്‍ത്തി. പതിവു പ്രസംഗ രീതിയില്‍ നിന്ന് വ്യത്യസ്തമായി അറിയപ്പെടുന്ന ഒരു കലാകാരനെ പരിചയപ്പെട്ടു കൊണ്ടാണ് ഇത്തവണ ഉദ്ഘാടനം നടന്നത്. അരിയൂര്‍ എ എല്‍ പി സ്കൂളിലെ അദ്ധ്യാപകനും  മൃദംഗവാദനത്തില്‍ പ്രഗല്‍ഭനും ഗുരുവുമായ ശ്രീ. കെ.ബാബുരാജ് മാഷാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കുട്ടികളുടെ മനസ്സിലും ചലനത്തിലും താളം വരുത്തിക്കൊണ്ട് പ്രശസ്ത കവി ശ്രീ.ബോധേശ്വരന്റെ കേരളഗാനം അദ്ദേഹം ആലപിച്ചത് കുട്ടികള്‍ മനം നിറഞ്ഞ് പാടി. തുടര്‍ന്ന് അദ്ദേഹം മൃദംഗത്തെ കുട്ടികള്‍ മനസ്സിലാക്കിയ താളത്തില്‍ കൊട്ടിതുടങ്ങി ഒരു
തനിയാവര്‍ത്തനം കൊട്ടി അവസാനിപ്പിച്ചു. അദ്ദേഹം പഠിപ്പിച്ച താളത്തില്‍ കരഘോഷം മുഴക്കി കുട്ടികള്‍ അതിനെ എതിരേറ്റു. ഇന്ത്യയിലെ വ്യത്യസ്തങ്ങളായ സംഗീതോപകരണങ്ങളെക്കൂടി പരിചയപ്പെടുത്തി (താള, തന്ത്രി,സുഷിര വാദ്യങ്ങള്‍) അദ്ദേഹം കുട്ടികളെ വിസ്മയിപ്പിച്ചു. ഒരു പ്രൈമറി വിദ്യാലയത്തിന്റെ പോരായ്മകള്‍ നന്നായി അറിയാവുന്ന അദ്ദേഹം ആവശ്യമായ ശബ്ദ സംവിധാനങ്ങളോടെയാണ് എത്തിയിരുന്നത്. അദ്ദേഹത്തിന്റെ ക്ലാസ്സിന് കുമാരിമാര്‍ ഷെമിയ്യ നസ്രിനും ഷഹനിയയും നന്ദി പറഞ്ഞു.



                    


No comments:

Post a Comment